breaking news New

സാധാരണ തേങ്ങയ്ക്ക് രണ്ടര ലക്ഷം രൂപ ! അരമണിക്കൂർ നീണ്ട ലേലം : സ്വന്തമാക്കാൻ ഭക്തരുടെ വാശിയേറിയ മത്സരം

ചെന്നൈ: അടുക്കളയിൽ സാധാരണയായി കാണുന്ന ഒരു തേങ്ങയ്ക്ക് വില രണ്ടര ലക്ഷം രൂപ!

കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള ബോഡി നായ്ക്കന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്നത് ഇതാണ്.

ക്ഷേത്രത്തിലെ പ്രസിദ്ധമായ തിരുകല്യാണ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾ നടത്തിയ തേങ്ങയാണ് രണ്ടര ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റത്. മധുര സ്വദേശിയായ കൃഷ്ണമൂർത്തിയാണ് വൻതുക നൽകി തേങ്ങ സ്വന്തമാക്കിയത്.

വെറും 11,000 രൂപയിൽ തുടങ്ങിയ ലേലം ഭക്തരുടെ ആവേശകരമായ മത്സരത്തോടെ കുതിച്ചുയർന്നു. അരമണിക്കൂറോളം നീണ്ട ലേലത്തിനൊടുവിൽ തുക രണ്ടര ലക്ഷം രൂപയിലെത്തുകയായിരുന്നു.

എല്ലാ വർഷവും നടക്കുന്ന തിരുകല്യാണ ഉത്സവത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ലേലത്തിനും വലിയ പ്രാധാന്യമുണ്ട്.

പൂജകൾ നടത്തിയ തേങ്ങ സ്വന്തമാക്കിയാൽ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ഭാഗ്യവും കൈവരുമെന്നാണ് ഭക്തരുടെ വിശ്വാസം. ഈ വിശ്വാസമാണ് സാധാരണ തേങ്ങയ്ക്ക് ഇത്രയും ഉയർന്ന ലേലത്തുക ലഭിക്കാൻ കാരണമായത്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4