പോളിസി കാലാവധി കഴിഞ്ഞാൽ പുതിയത് നൽകുന്നതിന് മുൻപ് ഇൻഷുറൻസ് കമ്പനികൾ വാഹനം നേരിട്ട് കണ്ട് പരിശോധിക്കും. ഈ പരിശോധന പൂർത്തിയാകുന്നത് വരെ വാഹനത്തിന് യാതൊരുവിധ സുരക്ഷാ പരിരക്ഷയും ലഭിക്കില്ലെന്നതാണ് പ്രധാന വസ്തുത.
ഇൻഷുറൻസ് കൃത്യസമയത്ത് പുതുക്കാതിരുന്നാൽ മുൻവർഷങ്ങളിൽ യാതൊരു ക്ലെയിമും ചെയ്യാത്തതിന് ലഭിക്കുന്ന 20 മുതൽ 50 ശതമാനം വരെയുള്ള ‘നോ ക്ലെയിം ബോണസ്’ ആനുകൂല്യം നഷ്ടപ്പെടാൻ ഇടയാക്കും. എങ്കിലും പോളിസി കാലാവധി തീർന്ന് 90 ദിവസത്തിനകം പുതുക്കുകയാണെങ്കിൽ ഈ ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് ഐ.ആർ.ഡി.എ.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഇൻഷുറൻസ് ഇല്ലാത്ത ഈ ഇടവേളയിൽ വണ്ടിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉണ്ടാകുന്ന മുഴുവൻ സാമ്പത്തിക ബാധ്യതയും ഉടമ തന്നെ വഹിക്കേണ്ടി വരും. കൂടാതെ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വാഹനം നിരത്തിലിറക്കുന്നത് കനത്ത നിയമനടടികൾക്കും പിഴയ്ക്കും കാരണമാകും.
ഇൻഷുറൻസ് പോളിസിയുടെ കാലാവധി അവസാനിക്കുന്നതിന് 60 ദിവസം മുൻപ് തന്നെ പുതുക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ഐ.ആർ.ഡി.എ.ഐ നിർദ്ദേശിക്കുന്നുണ്ട്. ഒരു കാരണവശാലും പോളിസി കാലഹരണപ്പെടാൻ അനുവദിക്കരുത്. ഒരുപക്ഷേ കാലാവധി കഴിഞ്ഞുപോയാൽ ഉടൻ തന്നെ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി പുതിയ പോളിസി സജീവമാക്കാൻ വാഹന ഉടമകൾ എപ്പോഴും ജാഗ്രത പാലിക്കേണ്ടതാണ്.
വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ സൂക്ഷിക്കുക ! പുതുക്കാതെ വാഹനമോടിച്ചാൽ വൻ പിഴയും നിയമനടപടികളും നേരിടേണ്ടി വരും !!
Advertisement
Advertisement
Advertisement