breaking news New

കന്യാകുമാരിയിലെ സ്വകാര്യ നഴ്സിങ് കോളജില്‍ മലയാളി വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം ; ഒളിവില്‍ പോയ പ്രിന്‍സിപ്പല്‍ പിടിയില്‍

ബെംഗളൂരുവിനടുത്തുള്ള ഹൊസൂറില്‍ വച്ചാണ് പ്രത്യേക അന്വേഷണസംഘം പ്രിന്‍സിപ്പലായ ഷീജയെ പിടികൂടിയത്. പ്രിൻസിപ്പാളിന്റെ മാനസിക പീഡനം കാരണമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത് എന്നാണ് പരാതി.

വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പിടിയിലാകുന്നത്.

ഇവരെ കന്യാകുമാരിയില്‍ എത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. മലയാളി വിദ്യാർത്ഥിനിയെ കോളജിലെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് കണ്ടെത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4