മുഖ്യമന്ത്രി ദിവസവും 18 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈയിൽ നടന്ന ‘ഇന്ത്യാ ടുഡേ തമിഴ്‌നാട് കോൺക്ലേവിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ് പുലർച്ചെ നാലിന് തന്നെ ഉണർന്ന് വിവിധ മന്ത്രിമാരെ ഫോണിൽ വിളിച്ച് വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്താറുണ്ടെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞു. സംസ്ഥാനത്തെ വെല്ലുവിളികളും വകുപ്പുകളിലെ പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ പ്രധാന ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.
വൻ വിജയം നേടിയിട്ടും വിജയ്‌ക്കും മന്ത്രിമാർക്കും യാതൊരു അഹങ്കാരവുമില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും ആധവ് അർജുന അവകാശപ്പെട്ടു. തമിഴ്‌നാട്ടിലെ വിവിധ വകുപ്പുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം അഴിമതി അവസാനിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി വിജയ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞു.
സർക്കാരിന്റെ തുടക്കത്തിൽ തന്നെ ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. വർഷങ്ങളായി താഴെത്തട്ടിൽ നിലനിൽക്കുന്ന അഴിമതി ഇപ്പോഴും വെല്ലുവിളിയാണെങ്കിലും, ഭരണ സംവിധാനത്തിന്റെ മുകളിൽ നിന്ന് തന്നെ മാറ്റം കൊണ്ടുവരാനാണ് വിജയ് ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അഴിമതി പൂർണമായി ഇല്ലാതാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രിയായി 100 ദിവസം പൂർത്തിയാക്കിയ സിനിമാതാരം വിജയ്, ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുവെന്ന് വെളിപ്പെടുത്തി മന്ത്രി ആധവ് അർജുന
Advertisement
Advertisement
Advertisement