പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തിയ പരിശോധനയിൽ രണ്ട് എയർ ഇന്ത്യ പൈലറ്റുമാരുടെ പ്രാഥമിക പരിശോധനാ ഫലം കൂടി പോസിറ്റീവായി.
ഇവരുടെ അന്തിമ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും തൽക്കാലത്തേക്ക് ഇവരെ വിമാന സർവീസുകളിൽ നിന്ന് മാറ്റിനിർത്തിയതായും അധികൃതർ അറിയിച്ചു.
ഫൂക്കറ്റ്-ഡൽഹി എയർബസ് എ-320 നിയോ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് ഇൻ കമാൻഡിന്റെ സാമ്പിളുകൾ പരിശോധിച്ചപ്പോൾ മരിജുവാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമാണ് പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി നേരത്തെ പരാതി നൽകിയത്.
ഈ സംഭവത്തെ തുടർന്ന് മുഴുവൻ പൈലറ്റുമാർക്കും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ലഹരിപരിശോധന നിർബന്ധമാക്കുകയായിരുന്നു.
ഇതുവരെ മുന്നൂറിലധികം പൈലറ്റുമാർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. കൂടാതെ, വിമാനത്തിലുണ്ടായ വൻ അപകടഭീതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു. പറക്കലിനിടെ ഏതാനും സെക്കൻഡുകൾക്കുള്ളിൽ വിമാനം 300 അടിയോളം താഴേക്ക് കുതിക്കുകയായിരുന്നു.
വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളിലും ഒരേസമയം തകരാർ സംഭവിച്ചതാണ് ഇതിന് കാരണമായത്. ഈ സമയത്ത് നാല് സെക്കൻഡുകളോളം പൈലറ്റുമാരുടെ നിയന്ത്രണമില്ലാതെ വിമാനത്തിന്റെ ചിറകുകളും നിയന്ത്രണ സംവിധാനങ്ങളും സ്വയം പ്രവർത്തിക്കുന്ന അവസ്ഥയുണ്ടായി.
ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിന് പിന്നാലെ വിമാനക്കമ്പനി കർശനമാക്കിയ ലഹരി പരിശോധനയിൽ കൂടുതൽ പൈലറ്റുമാർ കുടുങ്ങുന്നു !!
Advertisement
Advertisement
Advertisement