കെ.എസ്. റാവു റോഡിലെ സിറ്റി സെന്റർ മാളിലുള്ള ഔട്ട്‌ലെറ്റിന്റെ ഗോഡൗണിൽ നിന്ന് പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചിയുടെ സാമ്പിളുകൾ കണ്ടെത്തിയതിനെ തുടർന്ന് ആണ് ഗോഡൗൺ സീൽ ചെയ്തത്.
മംഗളൂരു മുൻ മേയറും ബിജെപി നേതാവുമായ കവിതാ സനിൽ കുട്ടിക്കായി ഓൺലൈൻ ആപ്പ് വഴി ഓർഡർ ചെയ്ത ‘ചിക്കൻ പെരി പെരി ലെഗ്’ ഭക്ഷണത്തിനാണ് മോശം ഗന്ധവും രുചിയും അനുഭവപ്പെട്ടതെന്നാണ് പരാതി.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന. ഔട്ട്‌ലെറ്റിലെ കിച്ചൺ, സ്റ്റോർ റൂം, കോൾഡ് സ്റ്റോറേജ്, ഡീപ്പ് ഫ്രീസർ എന്നിവ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു.
പരിശോധനയിൽ സംശയാസ്പദമായ ഇറച്ചി കണ്ടെത്തിയതിനെ തുടർന്ന് സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി മൈസൂരുവിലെ ലബോറട്ടറിയിലേക്ക് അയച്ചു. ലാബ് പരിശോധനാ ഫലം ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഭക്ഷ്യസുരക്ഷാ നിയമങ്ങളും എഫ്എസ്എസ്എഐ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയാൽ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മൈസൂരു, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ആശുപത്രി കിച്ചണുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലും പഴകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയിരുന്നു.
ഓൺലൈൻ ഡെലിവറിയായി ലഭിച്ച കെഎഫ്‌സി ഭക്ഷണത്തിന് ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടെന്ന പരാതിയെ തുടർന്ന് മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു !!
Advertisement
Advertisement
Advertisement