തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രിയാണ് മെഡലുകള്‍ സമ്മാനിച്ചത്.
കോട്ടയം കറുകച്ചാല്‍ സ്വദേശിയായ റെജി. എം. കുന്നിപ്പറമ്പന്‍ 2003 ല്‍ സബ്ഇന്‍സ്‌പെക്ടറായി കേരള പോലീസില്‍ ചേര്‍ന്നു. തുടര്‍ന്ന് സേനയിലെ വിവിധ വിഭാഗങ്ങളില്‍ പ്രവൃത്തിയെടുത്തു. സിബിഐയില്‍ പോലീസ് ഇന്‍സ്‌പെക്ടറായി ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തിട്ടുണ്ട്. ഗുഡ് സര്‍വീസ് എന്‍ട്രികളും പ്രശംസാപത്രങ്ങളുമടക്കം 130 ഓളം റിവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അദ്ദേഹം കട്ടപ്പന ഡി.വൈ.എസ്.പിയായി ചുമതലയേറ്റത് അടുത്തിടെയാണ്. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ കുമളിയില്‍ സബ് ഇന്‍സ്‌പെക്ടറായി സവനമനുഷ്ഠിച്ച അദ്ദേഹം, പിന്നീട് കട്ടപ്പന, മൂന്നാര്‍, നെടുങ്കണ്ടം പോലീസ് സ്റ്റേഷനുകളില്‍ ഇന്‍സ്പെക്ടര്‍ ആയും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. കട്ടപ്പനയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കാലയളവിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.
മുന്‍പ് എസ്.ഐ ആയും സി.ഐ ആയും ജോലി ചെയ്ത അതേ മേഖലയിലേക്ക് സബ് ഡിവിഷന്‍ തലവനായാണ് അദ്ദേഹം തിരിച്ചെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കുറ്റാന്വേഷണ രംഗത്തെ മികവിന് പേരുകേട്ട ഉദ്യോഗസ്ഥനായ അദ്ദേഹം, സംസ്ഥാനത്തെ ഞെട്ടിച്ച പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. കോട്ടയം ജില്ലയില്‍ വിജിലന്‍സ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.