breaking news New

അന്തര്‍സംസ്ഥാന സ്ലീപ്പര്‍ ടൂറിസ്റ്റ് ബസുകളിൽ മിന്നല്‍ പരിശോധന : ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ് !!

നികുതി വെട്ടിപ്പ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബസുകളിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ രാവിലെ 10 മണി വരെയാണ് പരിശോധന നടത്തിയത്. നികുതി വെട്ടിപ്പിന് പുറമെ ഹോണ്‍, നമ്പര്‍ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി. യാത്രക്കാരെ ബാധിക്കാത്ത നിലയില്‍ പിഴ ചുമത്തി ബസുകള്‍ക്ക് യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.

കേരളത്തില്‍ അടയ്ക്കേണ്ട റോഡ് നികുതി വെട്ടിച്ച് സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന സ്ലീപ്പര്‍ ടൂറിസ്റ്റ് ബസ്സുകള്‍ ലക്ഷ്യമിട്ടായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക മിന്നല്‍ പരിശോധന. കളമശ്ശേരി, അങ്കമാലി, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഒമ്പത് സ്‌ക്വാഡുകളായി തിരിഞ്ഞ് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാവിലെ 10 മണി വരെ എന്‍ഫോഴ്സ്മെന്റ് സംഘവും ഓഫീസ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന പൂര്‍ത്തിയാക്കിയത്. പരിശോധനയില്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ 72-ഓളം ഇതരസംസ്ഥാന സ്ലീപ്പര്‍ ബസ്സുകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും, നികുതി ഇനത്തില്‍ ഒരു കോടിയില്‍പരം രൂപ ഈടാക്കുന്നതിനായി ഡിമാന്‍ഡ് നോട്ടീസ് നല്‍കുകയും ചെയ്തു.

ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും സര്‍വീസ് നടത്തുന്ന അതാത് സംസ്ഥാനങ്ങളിലെ റോഡ് നികുതി കൃത്യമായി അടയ്ക്കണമെന്ന നിയമം ലംഘിച്ചാണ് പല വാഹനങ്ങളും സര്‍വീസ് നടത്തിയത്. നികുതി കുടിശ്ശികയ്ക്ക് പുറമെ അനധികൃതമായി ചരക്കുകള്‍ കടത്തല്‍, നിരോധിത എയര്‍ ഹോണുകളുടെ ഉപയോഗം, ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകളില്‍ (HSRP) വരുത്തിയ ക്രമക്കേടുകള്‍, അതിതീവ്ര വെളിച്ചം പുറപ്പെടുവിക്കുന്ന ലൈറ്റുകള്‍ ഘടിപ്പിക്കല്‍ തുടങ്ങിയ ഗുരുതര ഗതാഗത നിയമലംഘനങ്ങളും പിടിയിലായ ബസ്സുകളില്‍ കണ്ടെത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t