breaking news New

കാനറാ ബാങ്ക് അടക്കം വിവിധ ബാങ്കുകളുടെ പേരില്‍ പെന്‍ഷന്‍കാര്‍ക്കായി 'പെന്‍ഷന്‍ കാര്‍ഡ്' എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പരസ്യങ്ങള്‍ വ്യാപകമാകുന്നു !! ജാഗ്രത പാലിക്കുക ...

റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെയും പെന്‍ഷന്‍കാരെയും ലക്ഷ്യമിട്ട് ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാര്‍ഡുകള്‍ വാഗ്ദാനം ചെയ്താണ് സോഷ്യല്‍ മീഡിയയില്‍ പുതിയ സാമ്പത്തിക തട്ടിപ്പ് നടക്കുന്നത്.

'Exclusive Benefits Retirement Service' എന്ന പേജിലൂടെയാണ് പ്രധാനമായും ഈ വ്യാജ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. കാനറാ ബാങ്കിന്റെ ഔദ്യോഗിക ലോഗോയും പേരും ദുരുപയോഗം ചെയ്താണ് പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ചേരുന്നതിന് ഫീസോ വാര്‍ഷിക ചാര്‍ജുകളോ ഇല്ലെന്നും, അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം രൂപ വരെ ക്രെഡിറ്റ് ലിമിറ്റ് ലഭിക്കുമെന്നും പരസ്യത്തില്‍ അവകാശപ്പെടുന്നു. കൂടാതെ അണ്‍ലിമിറ്റഡ് എയര്‍പോര്‍ട്ട് ലൗഞ്ച് ആക്സസ്, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ഫ്‌ലൈറ്റ്, ബുക്ക് മൈ ഷോ ബുക്കിംഗുകളില്‍ ഓഫറുകള്‍ തുടങ്ങിയ വ്യാജ വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്.

കാനറാ ബാങ്കിന് 'പെന്‍ഷന്‍ കാര്‍ഡ്' എന്ന പേരില്‍ യാതൊരുവിധ പ്രത്യേക കാര്‍ഡുകളും നിലവിലില്ല. ഫേസ്ബുക്ക് പരസ്യത്തിലെ 'Apply Now' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ബാങ്കിന്റേതെന്ന വ്യാജേനയുള്ള ഓണ്‍ലൈന്‍ ഫോമുകളിലേക്കാണ് ഉപയോക്താക്കള്‍ എത്തുന്നത്. ഇവിടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കുന്നതോടെ ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്. ഇത്തരം സോഷ്യല്‍ മീഡിയാ പരസ്യങ്ങളില്‍ ആളുകള്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഇത്തരം വ്യാജ പരസ്യങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി (OTP), പിന്‍ നമ്പറുകളോ ഇത്തരം ഫോമുകളില്‍ പങ്കുവെക്കരുത്.

ബാങ്ക് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളെയോ അടുത്തുള്ള ബാങ്ക് ശാഖകളെയോ മാത്രം സമീപിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t