കർണാടക ഫുഡ് സേഫ്റ്റി കമ്മീഷണറുടെ ഓഫീസാണ് സംസ്ഥാനവ്യാപകമായി ഈ കർശന വിലക്ക് ഏർപ്പെടുത്തി ഉത്തരവിറക്കിയത്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് (2006), ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (നിരോധനവും വിൽപ്പനയിലെ നിയന്ത്രണങ്ങളും) റെഗുലേഷൻസ് (2011) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ബംഗളൂരുവിലെ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ കമ്മീഷണർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയ്‌ക്ക് മാത്രമല്ല വിലക്കുള്ളത്. പേര് എന്തുതന്നെയായാലും, പാക്ക് ചെയ്ത രൂപത്തിലോ അല്ലാതെയോ അന്തിമ ഉൽപ്പന്നത്തിൽ പുകയിലയോ നിക്കോട്ടിനോ അടങ്ങിയിരിക്കുന്ന മറ്റെല്ലാ ഉൽപ്പന്നങ്ങൾക്കും ഈ നിരോധനം ബാധകമായിരിക്കും.
കൂടാതെ, വ്യത്യസ്ത പാക്കറ്റുകളിലായി നൽകി ഉപഭോക്താക്കൾക്ക് പിന്നീട് ഒരുമിച്ച് ചേർത്ത് ഉപയോഗിക്കാൻ പാകത്തിൽ വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങൾക്കും വിലക്കുണ്ടാകും. വിജ്ഞാപനം പുറത്തിറങ്ങിയ തീയതി മുതൽ പ്രാബല്യത്തിൽ വന്ന ഈ നിരോധനം അടുത്ത ഒരു വർഷത്തേക്ക് സംസ്ഥാനത്തുടനീളം കർശനമായി നടപ്പിലാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
പൊതുജനാരോഗ്യം മുൻനിർത്തി പുകയിലയോ നിക്കോട്ടിനോ അടങ്ങിയ ഗുട്ക, പാൻ മസാല എന്നിവയുടെ നിർമ്മാണം, സംഭരണം, വിതരണം, കടത്ത്, വിപണനം എന്നിവ കർണാടകയിൽ ഒരു വർഷത്തേക്ക് നിരോധിച്ചു
Advertisement
Advertisement
Advertisement