breaking news New

പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ശാസ്ത്രത്തെ ജനകീയമാക്കുന്നതിലും വൈജ്ഞാനിക സാഹിത്യരംഗത്തും സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനും അതിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച നേതാക്കളിൽ ഒരാളുമായിരുന്നു. ആണവ ശാസ്ത്രജ്ഞനായി ജീവിതം നയിച്ച അദ്ദേഹം, പിന്നീട് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സി.പി.ഐ.എം അംഗമായിരുന്ന എം.പി. പരമേശ്വരനെ, പിന്നീട് സൈദ്ധാന്തിക തർക്കങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

തൃശൂരിലെ വസതിയില്‍ ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ശാസ്ത്ര പ്രചാരകനും വൈജ്ഞാനിക എഴുത്തുകാരനുമായ ഡോ. എംപി പരമേശ്വരന് കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t