മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാനായിരുന്ന പ്രജീഷ് എസ്. നായരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം എ.ആർ. ക്യാംപിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായി ആരോപണമുണ്ട്. എന്നാൽ, ഉന്നതതല രാഷ്ട്രീയ ഇടപെടലുകൾ ഫലം കണ്ടില്ലെന്നാണ് വിവരം. ബസിൽ വച്ചു പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുന്ന വീഡിയോ ഉൾപ്പെടെ പ്രചരിച്ചിട്ടും നടപടി എടുക്കാതെ താമസിപ്പിക്കുകയായിരുന്നു.
ഓഗസ്റ്റ് 11നാണ് സസ്പെൻഷൻ ഓർഡർ ഇറങ്ങിയത്. ബസിൽ വെച്ച് പൊലീസുകാരൻ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിടുകയായിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന പ്രതി സീറ്റുകൾക്കിടയിലൂടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുന്നതാണ് പുറത്തുവന്ന വീഡിയോയിലുള്ളത്.
ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Advertisement
Advertisement
Advertisement