ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും നിയമന നടപടികൾ കാര്യക്ഷമമാക്കുന്നതിനുമായാണ് ഈ പുതിയ നീക്കം.
എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് (ഇ എച്ച് എസ്) നഴ്സിങ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി “മീഥ’ എന്ന പേരിൽ എ ഐ അധിഷ്ഠിത പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ അക്കാദമിക് യോഗ്യതകൾ, പ്രവൃത്തിപരിചയം, ലൈസൻസുകൾ എന്നിവ വേഗത്തിലും സുതാര്യമായും പരിശോധിച്ച് യോഗ്യരായവരെ കണ്ടെത്താൻ ഈ പ്ലാറ്റ്ഫോമിന് സാധിക്കും. ഉദ്യോഗാർഥികളുമായി വെർച്വൽ അഭിമുഖങ്ങൾ നടത്തി അവരുടെ പ്രൊഫഷണൽ മികവ് വിലയിരുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും.
റിക്രൂട്ട്മെന്റിലെ കാലതാമസം നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം കൂട്ടുകയും മാനസിക സമ്മർദത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൺസൾട്ടിംഗ് സ്ഥാപനമായ കോളിയേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് 2030 ഓടെ യു എ ഇയിലെ ആരോഗ്യ മേഖലക്ക് 33,000 ത്തിലധികം പുതിയ ജീവനക്കാരെ ആവശ്യമായി വരും. പരമ്പരാഗത രീതികളിലൂടെ മാത്രം ഈ ലക്ഷ്യം കൈവരിക്കുക പ്രയാസമാണ്.
അതേസമയം, എ ഐ പ്രാഥമിക പരിശോധനകൾക്കും ഭരണപരമായ നടപടികൾക്കും മാത്രമായി ഉപയോഗിക്കണമെന്നും, വ്യക്തിഗത അഭിമുഖങ്ങൾക്കും പ്രായോഗിക ശേഷി വിലയിരുത്തുന്നതിനും മനുഷ്യവിഭവശേഷി വിഭാഗത്തിലെ വിദഗ്ധരുടെ മേൽനോട്ടം അനിവാര്യമാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
യു എ ഇയിലെ ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ നഴ്സിംഗ് ജീവനക്കാരെ കണ്ടെത്തുന്നതിനും റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതിക വിദ്യകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു ...
Advertisement
Advertisement
Advertisement