breaking news New

റീൽസ് ചിത്രീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈല്‍ ഫോണ്‍ നിരോധിച്ച് തമിഴ്നാട് ദേവസ്വം വകുപ്പ്

ക്ഷേത്രങ്ങളിലെ വിഐപി സന്ദർശനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ വകുപ്പ് ഉത്തരവിട്ടു. സെപ്റ്റംബർ ഒന്നുമുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

ക്ഷേത്രത്തിനുള്ളിൽ ഫോട്ടോ എടുക്കുന്നതും ദേവതകളുടെ വീഡിയോ ചിത്രീകരിക്കുന്നതും വിലക്കും. ക്ഷേത്രപരിസരത്ത് റീൽസ് ഉൾപ്പെടെയുള്ള മറ്റ് ചിത്രീകരണങ്ങൾക്കും അനുമതിയുണ്ടാകില്ല. വിഐപികളോ സിനിമാ താരങ്ങളോ ഉൾപ്പെടെ ആരെത്തിയാലും ഫോട്ടോയോ വീഡിയോയോ എടുക്കാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.

ഭക്തർക്ക് മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടത്തിൽ ക്ലോക്ക് റൂം സൗകര്യം ഒരുക്കും. ഒരു ഫോണിന് അഞ്ച് രൂപയാണ് ഫീസ് ഈടാക്കുക. ഇന്റഗ്രേറ്റഡ് ടെംപിൾ മാനേജ്‌മെന്റ് സിസ്റ്റം വഴി ഫീസ് ഈടാക്കിയതിന്റെ രസീത് നിർബന്ധമായും നൽകണമെന്നും നിർദേശമുണ്ട്. ഫോൺ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ക്ഷേത്രവളപ്പിലും പ്രവേശന കവാടങ്ങളിലും മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന വിവരം വ്യക്തമാക്കുന്ന ബോർഡുകൾ ക്ഷേത്ര അധികൃതർ സ്ഥാപിക്കണം. കൂടാതെ, മൈക്ക് അനൗൺസ്‌മെന്റിലൂടെയും നിയന്ത്രണം സംബന്ധിച്ച വിവരം ഭക്തരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t