മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നുമില്ല. നാളെ മുതൽ മഴയുടെ തീവ്രത കുറയുമെന്നും സാധാരണ ലഭിക്കുന്ന കാലവർഷ മഴ മാത്രമേ ഉണ്ടാകൂ എന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
അതേസമയം, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Advertisement
Advertisement
Advertisement