breaking news New

മിഡിൽ ഈസ്റ്റിലെ ജനവാസ മേഖലയ്ക്ക് മുകളിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുന്ന അജ്ഞാത ഗോളത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പുതിയ പേടക റിപ്പോർട്ടുകൾ യു എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പുറത്തുവിട്ടു !!

റിലീസ് ചെയ്ത ഡിക്ലാസിഫൈഡ് യു എഫ് ഒ ഫയലുകളിൽ പുതിയ വീഡിയോകളും ചിത്രങ്ങളും രേഖകളും ഉൾപ്പെടുന്നു.

സൈനിക സെൻസറുകൾ പകർത്തിയ അപൂർവ വീഡിയോയിൽ ഗോളാകൃതിയിലുള്ള വസ്തു ഗൾഫ് രാജ്യങ്ങളിലെ ജനവാസ മേഖലയ്ക്ക് മുകളിലൂടെ അതിവേഗത്തിൽ പറക്കുന്നതായി കാണാം. ലഭ്യമായ ഡാറ്റ ഉപയോഗിച്ച് വസ്തു ഏതാണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതിനാൽ കേസ് അൺറിസോൾവ്ഡ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വസ്തു ഡ്രോൺ, ബലൂൺ, വിമാനം അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വ്യോമയാന വാഹനമാണോ എന്ന് കണ്ടെത്താൻ വിദഗ്ധർക്ക് സാധിച്ചിട്ടില്ല.

അൺറിസോൾവ്ഡ് കേസ് എന്ന് വർഗീകരിച്ചത് കൊണ്ട് ഇത് അന്യഗ്രഹ ജീവന്റെ സാന്നിധ്യമാണെന്ന് കരുതാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആവശ്യത്തിന് വിവരങ്ങൾ ലഭ്യമല്ലാത്തതിനാലാണ് ഇത്തരത്തിൽ തരംതിരിക്കുന്നത്. സൈനിക ദൗത്യങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം നിരവധി അജ്ഞാത വസ്തുക്കളുടെ വിവരങ്ങൾ പുതിയതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരും മാസങ്ങളിലും കൂടുതൽ വിവരങ്ങൾ യുഎസ് മിലിറ്ററി ഇൻറലിജൻസ് പൊതുജനങ്ങൾക്ക് മുന്നിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t