റൗഡികൾ പലതും പറയും, അതൊന്നും സർക്കാർ ഗൗനിക്കുന്നില്ലെന്നും പോലീസിന് അതിന്റേതായ രീതിയുണ്ടെന്നും പോലീസ് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഒളിവിൽ കഴിയുന്ന ആയങ്കിക്കായി വിവിധ ജില്ലകളിലും സംസ്ഥാന അതിർത്തികളിലും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇയാൾ പാലിയേക്കര ടോൾ പ്ലാസ കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഒളിവിലിരിക്കെ സോഷ്യൽ മീഡിയയിൽ വരുന്ന പോസ്റ്റുകൾ ആയങ്കി തന്നെയാണോ പങ്കുവെക്കുന്നത് അതോ മറ്റാരെങ്കിലും കൈകാര്യം ചെയ്യുകയാണോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.
പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കുമ്പോഴും സോഷ്യൽ മീഡിയയിലൂടെയുള്ള വെല്ലുവിളികൾ അർജുൻ ആയങ്കി തുടരുകയാണ്. “തങ്ങളെ തീവ്രവാദിയാക്കിയത് സിസ്റ്റമാണെന്നും മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല” എന്നുമായിരുന്നു വെള്ളിയാഴ്ച രാത്രി ഇയാൾ പങ്കുവെച്ച പുതിയ പോസ്റ്റ്.
ഒളിവിൽ കഴിഞ്ഞ് പോലീസിനെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ വെടിവെക്കാൻ ഉത്തരവ് നൽകിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Advertisement
Advertisement
Advertisement