ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടും സ്റ്റോപ്പുകളും അധികൃതര്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 13 മുതല്‍ ആരംഭിക്കുന്ന ആദ്യ സര്‍വീസ് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി എറണാകുളത്തേക്ക് സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. മൊത്തം രണ്ട് ബസുകളാണ് ബിസിനസ് ക്ലാസ് സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി വാങ്ങിച്ചിട്ടുള്ളത്. അതില്‍ രണ്ടാമത്തെ ബസ് ആഗസ്റ്റ് 16 മുതല്‍ ആലപ്പുഴ-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സി വാങ്ങിയ ഏറ്റവും വിലകൂടിയതും സവിശേഷമായി ഡിസൈന്‍ ചെയ്തതുമായ ബസുകളാണിത്. ഓരോ സീറ്റുകള്‍ക്കും വ്യക്തിഗത ടെലിവിഷന്‍, വൈ-ഫൈ, ബയോ ടോയ്‌ലെറ്റ്, മൊബൈല്‍ ചാര്‍ജിങ് സൗകര്യം, പാന്‍ട്രി എന്നിവയ്ക്ക് പുറമെ യാത്രക്കാരെ സഹായിക്കാന്‍ ബസ് ഹോസ്റ്റസ് സംവിധാനവും ഈ ബിസിനസ് ക്ലാസ് ബസിലുണ്ട്.
നേരത്തെ, ഒരേ ദിവസം തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ ഒരു ബസ് സര്‍വീസ് നടത്തുമ്പോള്‍ മറ്റൊരു ബസ് എതിര്‍ ദിശയില്‍ സര്‍വീസ് നടത്തുന്ന രീതിയിലാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഈ റൂട്ടില്‍ ഒരൊറ്റ സര്‍വീസായി ചുരുക്കുകയും രണ്ടാമത്തെ ബസ് ആലപ്പുഴ-ബംഗളൂരു റൂട്ടിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു.
സര്‍വീസിന്റെ റൂട്ടും സമയക്രമവും പൂര്‍ണ്ണമായും കെ.എസ്.ആര്‍.ടി.സി പുറത്തുവിട്ടിട്ടുണ്ട്. രാവിലെ 5.45-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ബസ് 6.45-ഓടെ കൊല്ലം അയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ബസ് 8.10-ന് ആലപ്പുഴ കൊമ്മാടിയില്‍ എത്തും. പൂര്‍ണ്ണമായും ബൈപാസ് വഴി സര്‍വീസ് നടത്തുന്ന ഈ ബസ് രാവിലെ 9.45-ന് എറണാകുളം ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചേരുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തിരിച്ചുള്ള സര്‍വീസ് വൈകുന്നേരം 5.30-ന് എറണാകുളം ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കും. രാത്രി 7.05-ന് ആലപ്പുഴ കൊമ്മാടിയിലും 8.30-ഓടെ കൊല്ലം അയത്തിലും എത്തുന്ന ബസ് രാത്രി 9.45-ന് തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തു നിന്നും എറണാകുളം എത്താനും തിരിച്ചും സര്‍വീസിന് നാല് മണിക്കൂറാണ് ഷെഡ്യൂള്‍ സമയമായി നിശ്ചയിച്ചിട്ടുള്ളതെങ്കിലും, പാതയിലെ ഗതാഗതക്കുരുക്ക് മൂലം സര്‍വീസ് സമയം ചിലപ്പോള്‍ കൂടാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
നാല് കോടി രൂപ ചെലവഴിച്ച് കെ.എസ്.ആര്‍.ടി.സി വാങ്ങിയ അത്യാധുനിക ആഡംബര വോള്‍വോ ബിസിനസ് ക്ലാസ് ബസുകള്‍ ഓണക്കാലത്തിന് മുമ്പ് നിരത്തിലേക്ക്
Advertisement
Advertisement
Advertisement