breaking news New

ഗുജറാത്തിലെ സൂറത്തിൽ വൻ വ്യാജ നെയ്യ് നിർമ്മാണ മാഫിയയെ പോലീസ് പിടികൂടി

വേദ റോഡ് മേഖലയിലെ ‘ജയ് യോഗേശ്വർ ഡയറി’ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വനസ്പതിയും സോയാബീൻ-പാമോലിൻ ഓയിലുകളും മഞ്ഞൾപ്പൊടിയും ചേർത്ത് കൃത്രിമമായി നിർമ്മിച്ച വലിയ തോതിലുള്ള വ്യാജ നെയ്യ് ശേഖരം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഡയറി ഉടമയായ രാജേഷ് കുമാർ ജയന്തിഭായ് പട്ടേലിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. ചൗക്ക് ബസാർ പോലീസും ലോക്കൽ ക്രൈംബ്രാഞ്ചും സൂററ്റ് കോർപ്പറേഷൻ ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഡയറിയുടെ പിൻവശത്തെ മുറിയിൽ വലിയ സ്റ്റീൽ പാത്രങ്ങൾ, മിക്സിംഗ് മെഷീൻ, സീലിംഗ് മെഷീൻ, ഗ്യാസ് സിലിണ്ടറുകൾ എന്നിവ ഉപയോഗിച്ചായിരുന്നു നിർമ്മാണം. കുറഞ്ഞ വിലയുള്ള വനസ്പതിയും എണ്ണകളും ചൂടാക്കി, പശുവിൻ നെയ്യുടെ മഞ്ഞനിറം ലഭിക്കുന്നതിനായി മഞ്ഞൾപ്പൊടിയും ചേർത്താണ് ഇയാൾ വ്യാജ നെയ്യ് ഉണ്ടാക്കിയിരുന്നത്.

ഇവ പിന്നീട് എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസ് ദുരുപയോഗം ചെയ്ത് ‘ശുദ്ധമായ ദേശി നെയ്യ്’ എന്ന പേരിൽ വിപണിയിൽ വിറ്റഴിക്കുകയായിരുന്നു. ഏകദേശം 34 കിലോഗ്രാമോളം വ്യാജ നെയ്യും നിർമ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിക്കാൻ രാത്രി 10 മണിക്ക് ശേഷമായിരുന്നു നിർമ്മാണം. പരിശോധനയ്ക്കായി അയച്ച നെയ്യുടെ സാമ്പിളുകൾ മനുഷ്യശരീരത്തിന് ഹാനികരമാണെന്ന് ലാബ് റിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t