breaking news New

ഗുജറാത്തിലെ മോർബി ജില്ലയിലെ വിര്പർദ ഗ്രാമത്തിലെ ഒരു കിണർ വീണ്ടും ശ്രദ്ധാകേന്ദ്രമായി : കിണറിലെ വെള്ളം സ്വയം ചലിക്കുന്നതായി കണ്ടതോടെ പ്രദേശവാസികൾക്കിടയിൽ കൗതുകവും ആശങ്കയും ഉയർന്നിരിക്കുകയാണ്

വ്യാഴാഴ്ച ഉച്ചയോടെയാണ് കിണറിലെ വെള്ളത്തിൽ അസാധാരണമായ ചലനം വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പ്രതിഭാസം ആരംഭിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പും സമാനമായ സംഭവം ഇവിടെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വെള്ളത്തിന്റെ ചലനം കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും അതേ പ്രതിഭാസം ആവർത്തിച്ചതോടെയാണ് നിരവധി പേർ കിണറിന് സമീപം ഒത്തുകൂടിയത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കിണർ പ്രാദേശികമായി വലിയ ചർച്ചയായി മാറി. ചിലർ ഇതിനെ “പ്രേതക്കിണർ” എന്ന പേരിൽ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

മോർബി മേഖല ഭൂചലന സാധ്യതയുള്ള പ്രദേശമായതിനാൽ ഭൂഗർഭ ചലനങ്ങൾ, ജലനിരപ്പിലെ മാറ്റങ്ങൾ തുടങ്ങിയവയാകാം പ്രതിഭാസത്തിന് കാരണമെന്നാണ് ചില നാട്ടുകാരുടെ സംശയം. എന്നാൽ സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം സംബന്ധിച്ച് അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

വെള്ളത്തിന്റെ ചലനം തുടർച്ചയായി ആവർത്തിക്കുന്ന സാഹചര്യത്തിൽ വിദഗ്ധ പരിശോധന നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് ഗ്രാമവാസികൾ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t