മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ (എടിഎസ്) തുടങ്ങുന്നത്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം (സിഎംവിആര്‍) അനുസരിച്ചാണ് എടിഎസ് പ്രവര്‍ത്തിക്കുക. ആര്‍ടിഒ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തിവന്ന പരമ്പരാഗത ഫിറ്റ്നസ്
പരിശോധനകള്‍ക്കു പകരമാണ്
അന്താരാഷ്ട്ര നിലവാരത്തിലുള്ള
പുതിയ സംവിധാനം. ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഓരോ എടിഎസും പ്രവര്‍ത്തിക്കുക. പതിനായിരം ചതുരശ്ര അടിയാണ് വിസ്തീര്‍ണം. പരിശോധനയ്ക്കായി വാഹനം സെന്‍സര്‍ സംവിധാനമുള്ള ട്രാക്കിലേക്ക് പ്രവേശിപ്പിച്ചാല്‍ പത്തു മിനിറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാകും.
പരിശോധനാ ഫലങ്ങള്‍ തത്സമയം തന്നെ ഡിജിറ്റല്‍ റിപ്പോര്‍ട്ടായി ലഭ്യമാകും. വാഹനത്തിന്റെ റോഡ് സുരക്ഷയും യന്ത്രക്ഷമതയും ഉറപ്പാക്കുന്ന തരത്തില്‍ ആറു പ്രധാന ഘടകങ്ങളാണ് എടിഎസ് പരിശോധനയിലുള്ളത്. എഎഫ്എംഎസ് പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി തീയതിയും സമയവും എടുത്തശേഷം ടെസ്റ്റിന് വാഹനങ്ങള്‍ ഹാജരാക്കണം.
വാഹനങ്ങളുടെ യഥാര്‍ഥ ഗുണനിലവാരം ഉറപ്പാക്കാന്‍ എടിഎസ് വഴിയുള്ള വാഹന പരിശോധനയ്ക്കു കഴിയും. ഇതുവഴി റോഡ് അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനും കഴിയുമെന്നാണ് വിലയിരുത്തല്‍. ഹൈ റെസൊല്യൂഷന്‍ കാമറകളും സെന്‍സറുകളും വഴി ലഭിക്കുന്ന വിവരങ്ങള്‍ നേരിട്ട് കേന്ദ്ര സര്‍ക്കാരിന്റെ ‘വാഹന്‍ ’സെര്‍വറിലേക്ക് കൈമാറും. റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുന്നതുവരെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനാല്‍ ബാഹ്യ ഇടപെടലുകള്‍ സാധ്യമല്ല എന്നാണ് അവകാശവാദം.
ടെസ്റ്റ് പാസ് ആയില്ലെങ്കില്‍ പിഴവുകള്‍ തിരുത്തി റീ ടെസ്റ്റ് ചെയ്യാന്‍ കഴിയും. പരിശോധനയിലെ കൃത്യത ഉറപ്പാക്കാന്‍ ആറുമാസത്തിലൊരിക്കല്‍ പ്രത്യേക ഓഡിറ്റിംഗ് നടത്തും. എടിഎസില്‍ നിന്ന് ലഭിക്കുന്ന ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇന്ത്യയിലെവിടെയും സാധുതയുണ്ടായിരിക്കും.
സംസ്ഥാനത്തെ വാഹന ഫിറ്റ്നസ് പരിശോധനകള്‍ പൂര്‍ണമായും ഡിജിറ്റലാകുന്നു
Advertisement
Advertisement
Advertisement