രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും ദേശീയ വ്യക്തിത്വത്തെയും അവഹേളിക്കുന്ന രീതിയില്‍ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രവാസി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നാഷണല്‍ മീഡിയ അതോറിറ്റി ശക്തമായ നിയമനടപടികള്‍ ആരംഭിച്ചു.
നിയമലംഘനം നടത്തിയ ഒരു വ്യക്തിയുടെ പബ്ലിസിറ്റി പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. മാധ്യമ മാനദണ്ഡങ്ങളും സാമൂഹിക മൂല്യങ്ങളും കാറ്റില്‍പ്പറത്തി കൂടുതല്‍ കാഴ്ചക്കാരെ നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണ് അതോറിറ്റിയുടെ ഈ നടപടി.
കൂടുതല്‍ ഫോളോവേഴ്സിനെ നേടുന്നതിനായി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് എന്‍.എം.എ. വ്യക്തമാക്കി. സമൂഹത്തില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിനോ, ദേശീയ ഐക്യത്തെയും തത്ത്വങ്ങളെയും വ്രണപ്പെടുത്തുന്നതിനോ വേണ്ടി സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും.
സോഷ്യല്‍ മീഡിയയിലെ ചെറിയൊരു കമന്റോ, ഷെയറോ, ട്രോളോ പോലും വലിയ അപകടങ്ങളിലേക്ക് വഴിതുറക്കാമെന്ന് നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യു.എ.ഇ.യിലെ കടുത്ത സൈബര്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി രൂപയിലധികം) വരെ പിഴയും തടവുശിക്ഷയുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ശിക്ഷ അനുഭവിക്കുന്ന പ്രവാസികളാണെങ്കില്‍ നാടുകടത്തപ്പെടാനും സാധ്യതയേറെയാണ്.
രാജ്യത്തെ മാധ്യമ ബോധവല്‍ക്കരണത്തിന്റെയും സൈബര്‍ സുരക്ഷയുടെയും ഭാഗമായി 'മീഡിയ റെഗുലേഷന്‍ ലോ', 'കംബാറ്റിങ് റൂമേഴ്‌സ് ആന്‍ഡ് സൈബര്‍ക്രൈംസ് ലോ' എന്നീ രണ്ട് പ്രധാന നിയമങ്ങളാണ് നിലവിലുള്ളത്. ഇതിന്‍പ്രകാരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും, വ്യക്തിഹത്യ നടത്തുന്നതും, രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ വിദേശബന്ധങ്ങളെയോ ദോഷകരമായി ബാധിക്കുന്ന ഇടപെടലുകള്‍ നടത്തുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്.
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
---------------- -------------------
മതാചാരങ്ങള്‍: മതാചാരങ്ങളെയും വിശ്വാസങ്ങളെയും പൂര്‍ണ്ണമായി ബഹുമാനിക്കുക.
ദേശീയ പൈതൃകം: രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കുക.
വ്യാജവാര്‍ത്തകള്‍: സ്ഥിരീകരിക്കാത്ത വാര്‍ത്തകളും അഭ്യൂഹങ്ങളും ഷെയര്‍ ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
സ്വകാര്യത: വ്യക്തിഗത സ്വകാര്യത മാനിച്ച് രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായി മാത്രം പെരുമാറുക.
സോഷ്യല്‍ മീഡിയയിലെ ചെറിയൊരു അശ്രദ്ധ പോലും പ്രവാസജീവിതവും ഭാവിയും തകര്‍ക്കുമെന്നതിനാല്‍ മലയാളി ഉപയോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലൈക്കുകളും ഫോളോവേഴ്സും കൂട്ടാന്‍ വേണ്ടി അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് യു.എ.ഇ
Advertisement
Advertisement
Advertisement