കൊല്ലം കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ഓഗസ്റ്റ് 3 തിങ്കളാഴ്ച ഉണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്.
എട്ടുമാസം മുൻപാണ് ഷിജിൻ ജോലി തേടി ദുബായിൽ എത്തിയത്. ദുബായിലെ 'ദി കാർ സൂപ്പർ സ്റ്റോർ' എന്ന സ്ഥാപനത്തിൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു.
അപകടവിവരം ലഭിച്ച ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ഒരു മണിക്കൂറിനുള്ളിൽ സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകി. വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കുമെന്നും ദുബായ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വേനൽച്ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടറുകൾ കൈകാര്യം ചെയ്യുമ്പോൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.
ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം !!
Advertisement
Advertisement
Advertisement