തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ പി.എസ്. വിനോദ് (47), ഭാര്യ സിൽജ (44), മകൾ പൂർണിമ (20) എന്നിവരാണ് മരണപ്പെട്ടത്. പൂനെ പിംപ്രിയിലെ താമസസ്ഥലത്താണ് ഇവരെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്.
ദിവസങ്ങളായി ഇവരെ ഫ്ലാറ്റിന് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ സുഹൃത്തുക്കളും അയൽവാസികളും അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്. ഉടൻ തന്നെ മൂവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തു നിന്ന് ഇവർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് വീണ്ടെടുത്തിട്ടുണ്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് കുറിപ്പിൽ നിന്നുള്ള പ്രാഥമിക സൂചന. സംഭവത്തിൽ പിംപ്രി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളി കുടുംബത്തിലെ മൂന്ന് പേരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Advertisement
Advertisement
Advertisement