breaking news New

പ്ലാസ്റ്റിക് നോട്ടുകള്‍ ജനങ്ങളിലേക്ക് എത്തുന്ന ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

രാജ്യത്തെ അഞ്ച് നഗരങ്ങളിലാണ് പ്ലാസ്റ്റിക് നോട്ടുകള്‍ പരീക്ഷ ണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നത്.

പോളിപ്രൊപ്പിലിന്‍ നോട്ട് അച്ചടിക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങി. 2027 സാമ്പത്തിക വര്‍ഷം 10, 20 രൂപയുടെ പോളിമര്‍ നോട്ടുകളിറക്കാനാണ് ആര്‍ബിഐ നീക്കം.

മൈസൂര്‍, ഷിംല, ജയ്‌പൂര്‍, ഭുവനേശ്വര്‍ എന്നിവയാണ് മറ്റു നഗരങ്ങള്‍.

പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്ന പോളിമര്‍ നോട്ടുകള്‍ തണുപ്പ്, ചൂട്, ഈര്‍പ്പം എന്നീ കാലാവസ്ഥയില്‍ ഈടുനില്‍ക്കുന്നതുമാണ്. പത്ത് രൂപയുടെ 100 കോടിയും, 20 രൂപയുടെ 100 കോടി നോട്ടുകളുമാണ് ആദ്യമിറക്കുക. 3000 കോടി രൂപ മൂല്യം. രാജ്യത്താകമാനം നോട്ടുകളിറക്കുന്നതിന് ആര്‍ബിഐക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പേപ്പര്‍ നോട്ടുകളേക്കാള്‍ അഞ്ച് മടങ്ങ് വരെ ഈട് നില്‍ക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കൂടാതെ സുതാര്യമായ വിന്‍ഡോസ്, സുരക്ഷിതം, വ്യാജ നോട്ട് അച്ചടി തടസം, അച്ചടി ചെലവ് കുറവ് തുടങ്ങി ബഹുമുഖഗുണങ്ങളാണ് പോളിമര്‍ നോട്ടുകളുടെ നേട്ടം. കടലാസ് നോട്ടുകളെപ്പോലെ മടക്കാനും കൈമാറ്റത്തിനും കഴിയും. നോട്ടുകളില്‍ കുറിപ്പ്, സ്റ്റാപ്ലര്‍ പിന്‍, സൂചി പ്രയോഗം എന്നിവ നടക്കില്ല. എടിഎം മെഷിന്‍, നോട്ടെണ്ണല്‍ മെഷിന്‍ എന്നിവയില്‍ ഉപയോഗത്തിന് തടസമില്ലെന്നതും നേട്ടമാണ്.

നിലവില്‍ കടലാസുനോട്ടുകളില്‍ ഏറെ പ്രചാരത്തിലുള്ളതും കൈമാറ്റം ചെയ്യുന്നതുമായ നോട്ടുകള്‍ എന്നതിനാലാണ് പോളിമര്‍ നോട്ട് പുറത്തിറക്കുന്നതില്‍ 10, 20 രൂപ നോട്ടുകള്‍ തെരഞ്ഞെടുക്കാന്‍ കാരണം. നിലവിലെ കൈമാറ്റ നിരക്കില്‍ 20 ശതമാനമാണിത്. 1988 മുതല്‍ ഓസ്‌ട്രേലിയയില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പ്രചാരത്തിലുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t