ഡൽഹി സ്വദേശിയായ മുഹമ്മദ് അക്ബർ (42) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിൽ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിങ് ഓഫീസർക്കും പരിക്കേറ്റിട്ടുണ്ട്.
ഉയർന്ന രക്തസമ്മർദം, മസ്തിഷ്ക ജ്വരം (മെനിഞ്ചൈറ്റിസ്), ന്യുമോണിയ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജൂലൈ 18-നാണ് അക്ബറിനെ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇവിടെ തീവ്രപരിചരണവും ചികിത്സയും നൽകുന്നതിനിടെയാണ് തൊട്ടുമുകളിലെ ഫാൻ കറങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് ഇയാളുടെ ശരീരത്തിലേക്ക് അറ്റുവീണത്.
സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതരുടെ ഗുരുതരമായ വീഴ്ചയ്ക്കെതിരെ ബന്ധുക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി സമുച്ചയത്തിൽ ഒത്തുകൂടിയ ജനങ്ങൾ ചികിത്സാ നിലവാരത്തെയും രോഗികളുടെ സുരക്ഷയെയും ചോദ്യം ചെയ്ത് മുദ്രാവാക്യം വിളിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജിടിബി) സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മേൽക്കൂരയിലെ ഫാൻ അറ്റുവീണ് മരിച്ചു !!
Advertisement
Advertisement
Advertisement