breaking news New

യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ മുൻ യു എൻ എ നേതാവിനെതിരെ കേസ് !!

നഴ്‌സസ് സംഘടനയായ യു എൻ എയുടെ മലപ്പുറം മുൻ ജില്ലാ പ്രസിണ്ടൻ് നിലമ്പൂർ കരയിൽ പൂക്കോട്ടുംപാടം സിറ്റിയിൽ കോട്ടാംതുരുത്തി വീട്ടിൽ വർഗ്ഗീസ് മകൻ അനൂപ് (41) നെതിരെയാണ്
ചെങ്ങമനാട് പോലീസ് കേസെടുത്തത്. യുകെയിൽ ജോലി ചെയ്യുന്ന യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി.
ഭാരതീയ ന്യായ സംഹിത 69, 77, 316, 318 വകുപ്പുകള്‍ പ്രകാരമാണ് അനൂപിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി കോടതിയെ സമീപിക്കുകയും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. ജാമ്യം ലഭിച്ചതിനാല്‍ അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥകള്‍ കോടതി മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം.

ബ്രിട്ടനില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ സ്വർണവും പണവുമായി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തതായി പോലീസ് എഫ് ഐ ആറിൽ പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t