ഭര്തൃസഹോദരന്മാര്ക്കെതിരെ യുവതി നല്‍കിയ ബലാത്സംഗ കേസില്‍ വിചാരണക്കോടതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് ജസ്റ്റിസ് ഗിരീഷ് കത്പാലിയയാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമയുദ്ധങ്ങളില്‍ കള്ളക്കേസുകള്‍ ആയുധമാക്കുന്നതിനെതിരെ ശക്തമായ സൂചന നല്‍കുന്നതാണ് കോടതിയുടെ ഈ ഇടപെടല്‍.
ഭര്‍ത്താവിനെതിരെ ബലാത്സംഗവും ക്രൂരതയും ആരോപിച്ച് ഭാര്യ കേസ് ഫയല്‍ ചെയ്തിരുന്നു. സ്ത്രീധന പീഡനക്കേസുകളില്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളതിനാല്‍ ഉടനടിയുള്ള അറസ്റ്റുകള്‍ പലപ്പോഴും ഉണ്ടാവാറില്ല. ഇത്തരം നിയമപരമായ സാഹചര്യങ്ങളെ മറികടക്കാന്‍ വേണ്ടിയാണ്, ഭര്‍തൃവീട്ടുകാരെ പെട്ടെന്ന് കുടുക്കാന്‍ സാധിക്കുന്ന ലൈംഗിക പീഡനം പോലുള്ള അതീവ ഗുരുതരമായ വകുപ്പുകള്‍ കേസുകളില്‍ കൂടുതലായി ചേര്‍ക്കുന്നതെന്ന വാദത്തില്‍ വലിയ കഴമ്പുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വലിയ തുക നല്‍കാന്‍ പരാതിക്കാരിയുടെ ഭര്‍തൃവീട്ടുകാരെ നിര്‍ബന്ധിതരാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം, ബലാത്സംഗം പോലെയുള്ള മറ്റ് ഗുരുതരമായ ലൈംഗിക അതിക്രമങ്ങള്‍ ബോധപൂര്‍വ്വം ആരോപിക്കുന്ന പ്രവണതയാണിതെന്നും കോടതി വ്യക്തമാക്കി.
പിരിഞ്ഞു കഴിയുന്ന ഭാര്യ ബലാത്സംഗക്കുറ്റം ആരോപിച്ച് നല്‍കിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ വലിയ രീതിയിലുള്ള പ്രതികാരബുദ്ധി ഇതില്‍ പ്രകടമാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. പരാതിക്കാരിയുടെ ഭര്‍ത്താവ് 2023 സെപ്റ്റംബറില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. അതിനുശേഷം ഏഴ് മാസങ്ങള്‍ കഴിഞ്ഞ് 2024 ഏപ്രിലിലാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ 2024 ഏപ്രിലില്‍ ആദ്യ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ ഭര്‍തൃസഹോദരന്മാര്‍ക്കെതിരെ യാതൊരുവിധ ബലാത്സംഗ ആരോപണങ്ങളും പരാതിക്കാരി ഉന്നയിച്ചിരുന്നില്ല.
എന്നാല്‍ കേസ് മുന്നോട്ടുപോയതോടെ രണ്ട് മാസങ്ങള്‍ക്ക് ശേഷം, സി.ആര്‍.പി.സി സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തുന്ന സമയത്താണ്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതായത് 2017-ല്‍ താന്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന ഗുരുതര ആരോപണം യുവതി ആദ്യമായി ഉന്നയിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇത്രയും വലിയൊരു ക്രൂരതയെക്കുറിച്ച് പരാതിക്കാരി എന്തുകൊണ്ട് നിശ്ശബ്ദത പാലിച്ചു എന്നതിന് യാതൊരുവിധ യുക്തിസഹമായ വിശദീകരണവും നല്‍കാന്‍ ഹര്‍ജിക്കാരിക്ക് സാധിച്ചിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. നിയമത്തെ ദുരുപയോഗം ചെയ്തുകൊണ്ട് വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള ശ്രമമാണിതെന്ന പ്രതിഭാഗത്തിന്റെ വാദങ്ങള്‍ പ്രഥമദൃഷ്ട്യാ പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ഈ കേസ് ഇനി 2026 നവംബര്‍ 17-ന് കോടതി വീണ്ടും വിശദമായി പരിഗണിക്കും.
വിവാഹ തര്‍ക്കങ്ങള്‍ പരിഹരിക്കാനും വലിയ തുക സെറ്റില്‍മെന്റായി നേടിയെടുക്കാനും വേണ്ടി ഭര്‍തൃവീട്ടുകാരെ സമ്മര്‍ദ്ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ, സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഒരു പ്രവണത വര്‍ദ്ധിച്ചുവരുന്നതായി ഡല്‍ഹി ഹൈക്കോടതി
Advertisement
Advertisement
Advertisement