breaking news New

നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക കുത്തനെ ഉയർത്തി സർക്കാർ

സമ്മാനം നേടുന്ന ചുണ്ടന് സമ്മാന തുക 25 ലക്ഷമായാണ് ഉയർത്തിയത്. രണ്ടാം സമ്മാനം നേടുന്നവർക്ക് 20 ലക്ഷം രൂപയും മൂന്നാം സമ്മാനം നേടുന്നവർക്ക് 15 ലക്ഷം രൂപയായും സമ്മാനത്തുക ഉയർത്തി.

വള്ളംകളിക്കുള്ള സർക്കാർ ഗ്രാൻഡ് 2 കോടി രൂപയായും ഉയർത്തി. 5 ലക്ഷം രൂപയായിരുന്നു നിലവിൽ നെഹ്‌റു ട്രോഫിയിലെ ഉയർന്ന സമ്മാനത്തുക.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ജലമേളയാണ് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഓർമ്മയ്ക്കായി, 1952-ൽ ആരംഭിച്ച ഈ മത്സരം എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിലാണ് നടക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t