രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴക്കിയതായും എല്ലാ പൗരന്മാരും വിദേശികളും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണമെന്നും മന്ത്രാലയം നിർദേശിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയോ സ്ഥിരീകരിക്കാത്ത സ്രോതസുകളിലൂടെയോ പ്രചരിക്കുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക സർക്കാർ അറിയിപ്പുകൾ മാത്രമേ പിന്തുടരാവൂ എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ഇതിനിടെ, സൈപ്രസ് പതാകയുള്ള ഒരു കപ്പലിന് നേരെയുണ്ടായ ഇറാന്റെ നടപടിക്ക് പിന്നാലെ അമേരിക്ക ഇറാനെതിരായ സൈനിക ആക്രമണം വീണ്ടും ശക്തമാക്കി. ഇറാനിലെ ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്, സിരിക്കി എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആഴ്ച ഇറാനെതിരെ അമേരിക്ക നടത്തിയ മൂന്നാമത്തെ സൈനിക നടപടിയാണിതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.
അതേസമയം, ആഗോള എണ്ണവ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാൻ അംഗീകരിക്കാത്ത കടൽപാതകളിലൂടെ കപ്പലുകൾ സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ഐആർജിസി, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഒരു കപ്പലിന് നേരെ വെടിവെപ്പ് നടത്തിയതായും സ്ഥിരീകരിച്ചു.
മേഖലയിലെ അമേരിക്കൻ സൈനിക ഇടപെടലുകൾ പൂർണമായും അവസാനിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ ആഗോള ഊർജ വിപണിയിലും കടൽ ഗതാഗതത്തിലും കൂടുതൽ ആശങ്കകൾ ഉയർത്തുകയാണ്.
പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ബഹ്റൈനിൽ ഇറാൻ ആക്രമണ ഭീഷണിയെ തുടർന്ന് ആഭ്യന്തര മന്ത്രാലയം അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചു
Advertisement
Advertisement
Advertisement