breaking news New

അന്തരിച്ച പ്രശസ്ത ഗായിക എസ് ജാനകിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം ഗാനകോകിലത്തിന് അവസാന യാത്രയയപ്പ് നല്‍കുക.

വൈകിട്ട് കര്‍ണാടകയിലെ കനിയനഹുണ്ഡി ഫാം ഹൗസിലാണ് സംസ്‌കാരം. രാവിലെ എട്ടര മുതല്‍ മൈസൂരുവിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനം ഒരുക്കിയിട്ടുണ്ട്.

ഇന്നലെയാണ് ഇരുപത് ഭാഷകളിലായി ഇരുപതിനായിരത്തോളം ഗാനങ്ങള്‍ മനോഹരമായി ആലപിച്ച നാദവിസ്മയം വിട വാങ്ങിയത്. ആറ് പതിറ്റാണ്ട് നീണ്ട സംഗീത സപര്യക്കാണ് അന്ത്യമാകുന്നത്. കൊച്ചുമകള്‍ അപ്സര പ്രിയയാണ് ജാനകിയുടെ വിയോഗം അറിയിച്ചത്. തുടര്‍ന്ന് വിവിധ മേഖലകളിലെ നിരവധി പേരാണ് ആ വാനമ്പാടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലേക്ക് എത്തിയത്. ഇന്ത്യയുടെ കാലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഇതിനോടകം ജാനകിയമ്മയെ ആവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്കും ആശുപത്രിയിലേക്കുമായി എത്തിക്കഴിഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t