breaking news New

നിങ്ങളുപയോഗിക്കുന്ന ഹെഡ്ഫോൺ കേൾവിയെ എന്നെന്നേക്കുമായി അപകടത്തിലാക്കുമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? വാർധക്യത്തിൽ മാത്രം വന്നിരുന്ന കേൾവിക്കുറവ് ഇപ്പോൾ 30 വയസിന് താഴെയുള്ളവരിൽ വ്യാപകമാവുകയാണ് ...

യാത്ര ചെയ്യുമ്പോഴും, വ്യായാമം ചെയ്യുമ്പോഴുമെല്ലാം ഇയർഫോൺ ഉപയോഗിക്കുന്നത് പലരുടെയും ഒരു ശീലമായി തീർന്നിട്ടുണ്ട്. ഉയർന്ന ശബ്ദത്തിൽ ദീർഘനേരം ഹെഡ്ഫോൺ ഉപയോഗിച്ച് പാട്ട് കേൾക്കുന്നത് കേൾവിക്കുറവിന് കാരണമാകുമെന്ന് ലോകാരാഗ്യ സംഘടന വ്യക്തമാക്കുന്നു.

ചെവിയിലെ അണുബാധകൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഇതിലേക്ക് നയിക്കുന്നുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും കേൾവിക്ക് ബുദ്ധിമുട്ട് നേരിട്ടാൽ അത് പ്രായത്തിൻ്റെ പ്രശ്നമാണെന്ന് കരുതി നിസാരവത്കരിക്കരുത്. പ്രായത്തിന് പുറമെ മറ്റ് പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം. അതിനാൽ എത്രയും വേഗം വൈദ്യപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. നേരത്തെയുള്ള പരിശോധനയിലൂടെ യഥാർഥ കാരണം കണ്ടെത്താനും ചെവിയെ വലിയ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കാനും സാധിക്കും.

കേൾവിക്കുറവ് പെട്ടെന്നൊരു ദിവസം സംഭവിക്കുന്നതല്ല. അത് ക്രമേണ നിശബ്ദമായി ബാധിക്കുകയും പിന്നീട് തീവ്രമാവുകയും ചെയ്യും. മറ്റുള്ളവർ വളരെ പതുക്കെയാണ് സംസാരിക്കുന്നതെന്ന് പലർക്കും തോന്നാറുണ്ട്. എന്നാൽ യഥാർഥ പ്രശ്നം സ്വന്തം ചെവിക്ക് തന്നെയാകാം. സംസാരമധ്യേ മറ്റുള്ളവരോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ ആവശ്യപ്പെടുക, ബഹളമുള്ള സാഹചര്യങ്ങളിൽ ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് നേരിടുക, ഫോൺ കോളുകൾ വ്യക്തമായി കേൾക്കാൻ സാധിക്കാതിരിക്കുക, ചെവിയിൽ മുഴങ്ങുന്ന ശബ്ദം അനുഭവപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഇത്തരം സൂചനകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഇഎൻടി സ്പെഷ്യലിസ്റ്റിനെ കാണണം. അണുബാധയ്ക്ക് ശരിയായ ചികിത്സ തേടുന്നതിനൊപ്പം ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തണം. ആവശ്യമെങ്കിൽ ശ്രവണസഹായികൾ ഉപയോഗിക്കുന്നത് കേൾവിശക്തിയും ജീവിതനിലവാരവും മെച്ചപ്പെടുത്തും. ഇയർഫോണുകളുടെ ശബ്ദം 60 ശതമാനത്തിന് താഴെയായി എപ്പോഴും നിലനിർത്തുക. തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇവ ഉപയോഗിക്കരുത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t