breaking news New

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹാരിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

മംഗലാപുരം - ചെന്നൈ എഗ്മൂര്‍, ചെന്നൈ സെന്‍ട്രല്‍ - കൊല്ലം, തിരുവനന്തപുരം സെന്‍ട്രല്‍ - താംബരം എന്നീ റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കുന്നത്. ഈ ട്രെയിനുകളിലേക്കുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് റിസര്‍വേഷന്‍ ആരംഭിക്കുക. ആകെ 32 ട്രെയിന്‍ സര്‍വീസുകളാണുണ്ടായിരിക്കുക.

* 06126 മംഗളൂരു-ചെന്നൈ എഗ്മോര്‍: ജൂലൈ 13 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള തിങ്കളാഴ്ചകളില്‍ വൈകീട്ട് നാലിന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ചെന്നൈയിലെത്തും.

* 06125 ചെന്നൈ എഗ്മോര്‍-മംഗളൂരു: ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയുള്ള ചൊവ്വാഴ്ചകളില്‍ ഉച്ച രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.40ന് മംഗളൂരുവിലെത്തും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്‌റ്റോപ്പുകള്‍.

* 06119 ചെന്നൈ സെന്‍ട്രല്‍-കൊല്ലം: ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയുള്ള ബുധനാഴ്ചകളില്‍ ഉച്ചതിരിഞ്ഞ് 3.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് കൊല്ലത്തെത്തും.

* 06120 കൊല്ലം-ചെന്നൈ സെന്‍ട്രല്‍: ആഗസ്റ്റ് 13 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള വ്യാഴാഴ്ചകളില്‍ രാവിലെ 10.40ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.30ന് ചെന്നൈയിലെത്തും. തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിങ്ങനെയാണ് സ്‌റ്റോപ്പുകള്‍.

* 06110 തിരുവനന്തപുരം-താംബരം: ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെയുള്ള ബുധനാഴ്ചകളില്‍ വൈകുന്നേരം 3.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് താംബരത്തെത്തും.

* 06109 താംബരം-തിരുവനന്തപുരം: ആഗസ്റ്റ് 13നും സെപ്റ്റംബര്‍ മൂന്നിനും മധ്യേയുള്ള വ്യാഴാഴ്ചകളില്‍ ഉച്ച രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, എന്നിങ്ങനെയാണ് കേരളത്തിലെ സ്‌റ്റോപ്പുകള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t