മഴ സമയത്ത് യാത്ര ചെയ്യുമ്പോൾ വിസിബിലിറ്റി അഥവാ കാഴ്ചാപരിധി വളരെ കുറവായിരിക്കും. വിൻഡ്ഷീൽഡിലെ വെള്ളം നീക്കം ചെയ്യാൻ വൈപ്പർ ബ്ലേഡ്‌സ് കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് നോക്കണം. പഴയ വൈപ്പറുകൾ ഗ്ലാസിൽ വരകൾ വീഴ്ത്തുകയും കാഴ്ച തടസ്സപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് മഴയ്ക്ക് മുൻപ് തന്നെ ഇവ മാറ്റുന്നത് ഉചിതമാണ്.
രാത്രിയിൽ മഴ പെയ്യുമ്പോൾ ഹൈ ബീം ഉപയോഗിക്കരുത്. വലിയ മഴത്തുള്ളികളിൽ തട്ടി പ്രകാശം പ്രതിഫലിക്കുന്നത് ഡ്രൈവറുടെ കാഴ്ചയെ സാരമായി ബാധിക്കും. അതുകൊണ്ട് ലോ ബീം ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ, മൂടൽ മഞ്ഞുള്ളപ്പോൾ മാത്രം ഫോഗ് ലാംപ്സ് പ്രവർത്തിപ്പിക്കുക
റോഡിലെ വെള്ളക്കെട്ടിലൂടെ വേഗത്തിൽ പോകുമ്പോൾ അക്വാപ്ലാനിങ് സംഭവിക്കാൻ സാധ്യതയുണ്ട്. ടയറുകൾക്കും റോഡിനും ഇടയിൽ വെള്ളം കയറി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ആണിത്. ടയറുകളിലെ ട്രേഡ് ഡെപ്ത് കുറവാണെങ്കിൽ ഈ അപകടസാധ്യത കൂടും. അതിനാൽ ടയറുകളുടെ തേയ്മാനം പരിശോധിക്കണം.
നനഞ്ഞ റോഡുകളിൽ ബ്രേക്കിംഗ് ദൂരം കൂടുതലായിരിക്കും. അതിനാൽ മുന്നിലുള്ള വാഹനവുമായി സേഫ് ഡിസ്റ്റൻസ് പാലിക്കണം. പെട്ടെന്ന് ബ്രേക്ക് അമർത്തുന്നത് ടയറുകൾ ലോക്ക് ആകാൻ കാരണമാകും. ABS (Anti-lock Braking System) ഉള്ള വാഹനങ്ങളിലും മിതമായ വേഗതയിൽ സഞ്ചരിക്കുന്നതാണ് നല്ലത്.
മഴയത്ത് വാഹനത്തിനുള്ളിലെ താപനില വ്യത്യാസം കാരണം ചിലപ്പോൾ ഗ്ലാസുകളിൽ മഞ്ഞ് മൂടാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ എ സി ഡീഫോഗർ മോഡിൽ പ്രവർത്തിപ്പിക്കണം. പുറത്തെ വായു അകത്തേക്ക് കടക്കുന്ന രീതിയിൽ ഫ്രഷ് എയർ മോഡ് ഓൺ ചെയ്യുന്നത് ഗ്ലാസിലെ മഞ്ഞ് വേഗത്തിൽ നീക്കം ചെയ്യാൻ സഹായിക്കും. എസി താപനില 24-26 ഡിഗ്രിയിൽ ക്രമീകരിക്കുന്നത് ആണ് നല്ലത്.
രാത്രികാല മഴയാത്രകളിൽ അമിത വേഗത ഒഴിവാക്കുന്നതാണ് നല്ലത്. റോഡിലെ കുഴികളും വെള്ളക്കെട്ടുകളും തിരിച്ചറിയാൻ പ്രയാസമായതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൃത്യമായ വെഹിക്കിൾ മെയിന്റൈനെൻസ് നടത്തുന്നതിലൂടെ ഇത്തരം സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കും.
കനത്ത മഴയിൽ വാഹനം ഓടിക്കുന്നത് ഏതൊരു ഡ്രൈവർക്കും വലിയ വെല്ലുവിളിയാണ് : കാഴ്ച മങ്ങുന്നതും റോഡിലെ തെന്നലും എല്ലാം പലപ്പോഴും അപകടങ്ങളിലേക്ക് ആണ് ആളുകളെ തള്ളിവിടുക : ഈ സമയങ്ങളിൽ ഡ്രൈവർമാർ പാലിക്കേണ്ട ചില പ്രധാന നിർദ്ദേശങ്ങൾ
Advertisement
Advertisement
Advertisement