breaking news New

വീണ്ടും തുടങ്ങി : ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിനുനേരെ നടന്ന ഇറാൻ ഡ്രോൺ ആക്രമണത്തിന് പിന്നാലെ, തിരിച്ചടിയായി ഇറാനിലെ മിസൈൽ, ഡ്രോൺ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തി

ഒമാൻ തീരത്ത് വെച്ച് സിംഗപ്പൂർ പതാകയുള്ള ‘എവർ ലൗലി’ എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ നാല് ഡ്രോണുകൾ തൊടുത്തുവിട്ടതാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ബാക്കി മൂന്ന് ഡ്രോണുകളെ അമേരിക്ക തകർത്തു. ഈ സംഭവത്തെ തുടർന്ന്, നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതായാണ് യുഎസ് വിലയിരുത്തുന്നത്.

ആക്രമണത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വീണ്ടും വഷളായിരിക്കുകയാണ്. തങ്ങളുടെ അംഗീകാരമില്ലാതെ കപ്പലുകൾ ഈ മേഖലയിലൂടെ സഞ്ചരിക്കുന്നത് അപകടകരമാണെന്നും, ഇറാൻ നിശ്ചയിച്ച റൂട്ടിലൂടെ അല്ലാതെ പോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പുനൽകില്ലെന്നും ഇറാൻ നിലപാട് കടുപ്പിച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ സുരക്ഷിത നാവിക ഇടനാഴിയിലൂടെ നടന്നു വന്നിരുന്ന കപ്പൽ നീക്കങ്ങൾ ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ ഐ.എം.ഒ (IMO) താൽക്കാലികമായി നിർത്തിവെച്ചു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ പുതിയ സംഭവവികാസങ്ങൾ ആഗോള വ്യാപാര മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t