കാഷ്യര്‍, സെയില്‍സ്മാന്‍, ബുച്ചര്‍, ഫിഷ് മോംഗര്‍, കുക്ക്, സെക്യൂരിറ്റി, ഇലക്ട്രീഷ്യന്‍, ബേക്കേഴ്‌സ്, മലബാര്‍ സ്‌നാക്ക് മേക്കര്‍, വാന്‍ സെയില്‍സ്മാന്‍, ഹെവി, ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പുരുഷ ഉദ്യോഗാര്‍ഥികളെയാണ് ക്ഷണിക്കുന്നത്.
കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് നേരിട്ടുള്ള അഭിമുഖം നടക്കുക. അപേക്ഷകര്‍ വിശദമായ ബയോഡേറ്റയ്‌ക്കൊപ്പം പാസ്‌പോര്‍ട്ടിന്റെ കളര്‍കോപ്പി, വിദ്യഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ കോപ്പിയും പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം.
സെയില്‍സ്മാന്‍/കാഷ്യര്‍ തസ്തിക: പ്ലസ് ടു യോഗ്യതയുള്ള 20നും 28നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെയില്‍സ്മാന്‍, കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗാര്‍മെന്റ്, സാരി, ഫുട് വെയര്‍, ഇലക്ട്രോണിക്‌സ്, ഹൗസ്‌ഹോള്‍ഡ്, സൂപ്പര്‍മാര്‍ക്കറ്റ് മേഖലയില്‍ പരിചയസമ്പന്നരായവര്‍ക്ക് മുന്‍ഗണന.
ഹെവി, ലൈറ്റ് ഡ്രൈവര്‍: യു.എ.ഇ അല്ലെങ്കില്‍ കെ.എസ്.എയിലെ വാലിഡായ ഡ്രൈവിങ്ങ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം
അഭിമുഖ തീയതിയും സ്ഥലവും
30-6-2026
ആലപ്പുഴ: വി.സി.എസ്.ബി റോഡിലുള്ള കല്യാണി ഓഡിറ്റോറിയത്തിലാണ് ആലപ്പുഴയിലെ അഭിമുഖം. ഈ മാസം 30 ന് ( 30-6-2026) ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കാളിയാകാം.
02-7-2026
കോട്ടക്കല്‍: കോട്ടക്കല്‍ പിഎം ഓഡിറ്റോറിയത്തില്‍ അടുത്ത മാസം രണ്ടിന് (02-7-2026 വ്യാഴാഴ്ച ) രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
04-07-2026
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു താണ ദിനേശ് ഓഡിറ്റോറിയത്തില്‍ അടുത്ത മാസം നാലിന് (04-07-2026ശനിയാഴ്ച) നടക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് അഭിമുഖം.
കൂടുതല്‍ വിവരങ്ങള്‍ക്കായി +91 7594054655, +91 7593812223, +91 7593812225 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
പശ്ചിമേഷ്യയിലേക്ക് തൊഴിൽ അവസരമൊരുക്കി ലുലുഗ്രൂപ്പ് :
Advertisement
Advertisement
Advertisement