breaking news New

റബര്‍വില സര്‍വകാല റിക്കാര്‍ഡില്‍ !! ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില ...

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായ 272 രൂപയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. 2011 ഏപ്രില്‍ 5ന് രേഖപ്പെടുത്തിയ 243 രൂപയായിരുന്നു ദീര്‍ഘകാലം ആര്‍എസ്എസ് 4 റബറിന്റെ ഏറ്റവും ഉയര്‍ന്ന വില.

2024 ആഗസ്തില്‍ വില 247 രൂപയായിരുന്നു. ആ റിക്കാര്‍ഡ് എല്ലാം തിരുത്തിക്കുറിച്ചാണ് ആഭ്യന്തര റബര്‍ വില 272 രൂപയില്‍ എത്തിയത്. ബാങ്കോക്ക് മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം 300 രൂപ കടന്ന വില ഏഴ് രൂപ കുറഞ്ഞ് 292.74 രൂപയിലെത്തി. ബാങ്കോക്ക് വിപണിയിലെ വിലക്കയറ്റം, പ്രധാന റബര്‍ ഉത്പാദക രാജ്യങ്ങളായ തായ്ലന്‍ഡ്, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവിടങ്ങളിലെ ഉത്പാദനക്കുറവ്, പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ കാരണം ക്രൂഡോയില്‍ വിലയില്‍ വന്ന ഉയര്‍ച്ചയും ഉത്പാദനത്തില്‍ ഉണ്ടായ കുറവും വിലവര്‍ദ്ധനവിന് പ്രധാനകാരണമായി. കാലാവസ്ഥാമാറ്റവും റബറിന്റെ ലഭ്യത കുറച്ചു.

റബര്‍ ഉത്പാദനത്തിന്റെ 40 ശതമാനം ലാറ്റക്‌സായി മാറി, അതും സ്വാഭാവിക ഉത്പാദനത്തില്‍ കുറവുണ്ടാക്കി. അന്താരാഷ്‌ട്ര വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ റബറിന്റെ വില 300 വരെ എത്തിയേക്കാം. വിലവര്‍ദ്ധനവ് കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t