ജൂണ്‍ 16 മുതൽ ആഗസ്റ്റ് ആദ്യവാരം വരെയാണ് നിയന്ത്രണം.
താഴെ കൊടുത്തിരിക്കുന്ന ട്രെയിനുകള്‍ക്കാണ് നിയന്ത്രണം
------------------------------------
എറണാകുളം–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16378):
ജൂണ്‍ 16 മുതൽ ഓഗസ്റ്റ് 3 വരെ ബെംഗളൂരു കന്റോൺമെന്റിൽ സർവീസ് അവസാനിപ്പിക്കും.
കെഎസ്ആർ ബെംഗളൂരു–എറണാകുളം എക്സ്പ്രസ് (16377):
ജൂണ്‍ 17 മുതൽ ഓഗസ്റ്റ് 4 വരെ കന്റോൺമെന്റിൽ നിന്ന് പുറപ്പെടും.
എറണാകുളം–കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്(26652):
ജൂലൈ 31, ഓഗസ്റ്റ് 3 ദിവസങ്ങളിൽ കെആർ പുരത്ത് സർവീസ് അവസാനിപ്പിക്കും.
കോഴിക്കോട്–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512):
ജൂണ്‍ 16 മുതൽ ജൂലൈ 30 വരെ ബയ്യപ്പനഹള്ളി എസ്എംവിടിയിൽ രാവിലെ 7.45ന് സർവീസ് അവസാനിപ്പിക്കും.
കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (16511):
ജൂണ്‍ 17 മുതൽ ജൂലൈ 31 വരെ രാത്രി 8ന് ബയ്യപ്പനഹള്ളി എസ്എംവിടിയിൽ നിന്ന് പുറപ്പെടും.
കന്യാകുമാരി –കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525):
ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ ബയ്യപ്പനഹള്ളിയിൽ സർവീസ് അവസാനിപ്പിക്കും. ബയ്യപ്പനഹള്ളിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് നടത്തില്ല.
കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526):
ആഗസ്റ്റ് 1 മുതൽ 3 വരെ ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടും.
ബെംഗളൂരുവിലെ പ്രധാന സ്റ്റേഷനായ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനില്‍ – ( കെഎസ്ആർ/മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ ) നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Advertisement
Advertisement
Advertisement