വടക്കന്‍ കേരളത്തില്‍ ഇന്നും അതിതീവ്രമഴ തുടരും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ചയും അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മൂന്ന് ജില്ലകള്‍ക്കും ചുവപ്പ് മുന്നറിയിപ്പ് നല്‍കി.
ഈ മൂന്നു ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ അത്യന്തം കനത്തമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും നല്‍കി. വടക്കന്‍ജില്ലകളില്‍ 12 വരെ ശക്തമായ മഴ തുടരും.
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്
Advertisement
Advertisement
Advertisement