മരിച്ചവരിൽ 6 പേർ ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. റോഡിന് നടുവിൽ തകരാറിലായി കിടന്ന ട്രക്കിന് പിന്നിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ വ്യക്തമാക്കിയതനുസരിച്ച്, സാങ്കേതിക തകരാറിനെ തുടർന്ന് ഒരു ട്രക്ക് റോഡിന് നടുവിൽ പെട്ടെന്ന് നിന്നുപോവുകയായിരുന്നു. എന്നാൽ ഇതേ ദിശയിൽ പുറകിൽ നിന്നും വന്ന മിനിബസിന്റെ ഡ്രൈവർ ശ്രദ്ധക്കുറവ് കാരണവും കൃത്യമായ സുരക്ഷിത അകലം പാലിക്കാതിരുന്നതിനാലും ട്രക്കിന്റെ പിന്നിലേക്ക് ശക്തമായി ഇടിക്കുകയായിരുന്നു.
പരിക്കേറ്റ എല്ലാവരെയും അടിയന്തര ചികിത്സയ്ക്കായി എയർ ആംബുലൻസിലും മറ്റുമായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ട്രാഫിക് പട്രോളിംഗ് സംഘം സ്ഥലത്തെത്തി തകർന്ന വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
യുഎഇയിലെ ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ റോഡപകടത്തിൽ ഏഴ് പേർ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു !!
Advertisement
Advertisement
Advertisement