ബൊമ്മനഹള്ളിയിലെ ഐസരി ഹബ്ബിലുള്ള കായലോരം ഹോട്ടലാണ് പോലിസ് എത്തി അടച്ചു പൂട്ടിയത്. ആട്ടിറച്ചി എന്ന പേരില്‍ പോത്തിറച്ചി വിതരണം ചെയ്യുകയായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയിലാണ് ജീവനക്കാരായ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഐസരി ഹബ്ബില്‍ ഒന്നര വര്‍ഷം മുന്‍പാണ് മലയാളികളുടെ ഈ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ആളുകള്‍ ആട്ടിറച്ചി ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ നല്‍കിയത് ആട്ടിറച്ചിയല്ലെന്ന് ഇവര്‍ക്ക് സംശയം തോന്നി. പിന്നാലെ ജീവനക്കാരോട് ചോദിച്ചെങ്കിലും മറുപടിയില്‍ വ്യക്തതയില്ലായിരുന്നു. പിന്നാലെ ഇവര്‍ അവലഹള്ളി പൊലീസില്‍ പരാതി നല്‍കിയതോടെ കയ്യോടെ പൊക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ വിളമ്പിയത് പോത്തിറച്ചിയാണെന്ന് കണ്ടെത്തി. പിന്നാലെ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു. മലയാളികളായ ജിജു, ഷിമ്പു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭിലാഷ് എന്നൊരാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരുവില്‍ ആട്ടിറച്ചിയെന്ന പേരില്‍ പോത്തിറച്ചി വിതരണം ചെയ്ത മലയാളികളുടെ ഹോട്ടല്‍ അടപ്പിച്ച് പൊലീസ്
Advertisement
Advertisement
Advertisement