breaking news New

ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ പുറത്തിറക്കി

സ്വീഡിഷ് നിര്‍മാതാക്കളായ കാന്‍ഡെല വികസിപ്പിച്ചെടുത്ത ‘കാന്‍ഡെല പി-12’ എന്ന ഈ ഹൈടെക് ബോട്ട് സഞ്ചാരികള്‍ക്ക് ജലോപരിതലത്തിന് മുകളിലൂടെ പറക്കുന്ന അനുഭവം സമ്മാനിക്കും.

ഗേറ്റ്വേ ഓഫ് ഇന്ത്യ, അലിബാഗ്, എലിഫന്റാ ഗുഹകള്‍ എന്നിവയ്‌ക്കിടയില്‍ വേഗതയേറിയതും സുഗമവും മലിനീകരണമില്ലാത്തതുമായ ജലയാത്രയാണ് ഇതിന്റെ ലക്ഷ്യം.

നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ, ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ജലഘര്‍ഷണം ഗണ്യമായി കുറയ്‌ക്കുകയും, തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു. പരമ്പരാഗത ബോട്ടുകളിലെ യാത്രയിലുണ്ടാകുന്ന കുലുക്കങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ അതിവേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാന്‍ കാന്‍ഡെല പി-12 അവസരമൊരുക്കും.

ബോട്ടിന്റെ ഔദ്യോഗിക സര്‍വീസ് എന്ന് മുതല്‍ ആരംഭിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t