ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറന്‍സി അഥവാ പോളിമര്‍ കറന്‍സിയായി പുറത്തിറക്കുക. കോട്ടണ്‍ അധിഷ്ഠിതമായ പേപ്പര്‍ ഉപയോഗിച്ചാണ് നിലവില്‍ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകള്‍ ശരാശരി 3-4 വര്‍ഷം കഴിയുമ്പോള്‍ മുഷിയുകയും മോശമാവുകയും ചെയ്യും. എന്നാല്‍, പോളിമര്‍ നോട്ടുകള്‍ക്ക് ഈ പ്രശ്നമില്ലെന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതും ആണ് ഇതിൻറെ പ്രയോജനം.
2024-25ല്‍ ഏതാണ്ട് 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടര്‍ന്ന് പൊതുവിപണിയില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. പിന്‍വലിച്ച നോട്ടുകളില്‍ ഭൂരിഭാഗവും 500ന്റേത് ആയിരുന്നു. പോളിമര്‍ നോട്ടുകളുടെ വ്യാജന്‍ ഉണ്ടാക്കാന്‍ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് ആയതിനാല്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉള്‍ക്കൊള്ളിക്കാം. ഇതും കള്ളനോട്ടടിക്കുള്ള സാധ്യത കുറയ്ക്കും.
2012ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സാങ്കേതിക വെല്ലുവിളി കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
അറുപതോളം രാജ്യങ്ങള്‍ നിലവില്‍ പോളിമര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. 1988-ല്‍ ഓസ്ട്രേലിയയാണ് ആദ്യമായി 10 ഡോളറിന്റെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കിയത്. സിംഗപ്പൂര്‍, ഇന്തോനേഷ്യ, തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും കാനഡയും (2011) ഈ കറന്‍സി നിലവില്‍ ഉപയോഗിക്കുന്നുണ്ട്. 1998-ല്‍ റൊമാനിയയാണ് പ്ലാസ്റ്റിക് നോട്ടുകള്‍ ഉപയോഗിച്ച ആദ്യ യൂറോപ്യന്‍ രാജ്യം. അമേരിക്കന്‍ ഡോളര്‍ നോട്ടുകള്‍ ഇപ്പോഴും നിര്‍മിക്കുന്നത് കോട്ടണ്‍-ലിനന്‍ മിശ്രിതം ഉപയോഗിച്ചാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നു ...
Advertisement
Advertisement
Advertisement