breaking news New

കോട്ടയം മന്ദിരം കവലയിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടയം :
കുറിച്ചി ഔട്ട്പോസ്റ്റിനു സമീപം എകെജി കോളനി കുമരങ്കരി വിനോദിന്റെയും രഞ്ജിനിയുടെയും മകള്‍ മഹിമ (25) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് അന്തരിച്ചത്. മണിപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മഹിമ.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. മഹിമയും സഹോദരന്‍ വിതുല്‍ വിനോദും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഇടറോഡില്‍ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച ഓട്ടോറിക്ഷ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ വിതുല്‍ വിനോദും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെയാണ് മഹിമ മരണത്തിന് കീഴടങ്ങിയത്. സംസ്‌കാര ചടങ്ങുകള്‍ നടത്തി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4