breaking news New

കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

പെരുമ്പാവൂർ സ്വദേശിയായ ആര്യ (18) യെയാണ് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃമാതാവും അവരുടെ അമ്മയും ആര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. മരിച്ച ആര്യയുടെ മുഖത്ത് മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി. കൂടാതെ, യുവതിയുടെ സംസ്കാര ചടങ്ങുകളിൽ ഭർതൃമാതാവും അമ്മയും പങ്കെടുക്കാതിരുന്നതും സംശയം വർധിപ്പിക്കുന്നു.

അതേസമയം, സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ഭർത്താവ് ദീപക് ബാബുവിന്റെ അമിത മദ്യപാനമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പോലീസിന്റെ തുടർ അന്വേഷണം നടന്നു വരികയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4