breaking news New

മദ്യപാനത്തിനിടെ തർക്കം ; മലമ്പുഴയിൽ രണ്ടാനച്ഛനെ കുത്തിക്കൊലപ്പെടുത്തി യുവാവ് !!

പാലക്കാട് :
ആനക്കല്ല് കുരുത്തിക്കടവ് സ്വദേശിയായ വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി സതീഷിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

കൊല്ലപ്പെട്ട വിനോദും രണ്ടാനച്ഛന്റെ മകനായ സതീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ശനിയാഴ്ച രാത്രിയും ഇരുവരും ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ സതീഷ് കൂടുതൽ മദ്യം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇത് വിനോദ് എതിർത്തതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.

തർക്കം മൂത്തതോടെ കോപാകുലനായ സതീഷ് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ് വീണ വിനോദ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. വിനോദിന്റെ മരണം ഉറപ്പാക്കിയതോടെ സതീഷ് സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് , നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിനോദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒളിവിലുള്ള പ്രതി സതീഷിനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4