breaking news New

എം.സി റോഡിൽ പന്തളം പാട്ടുപുരക്കാവ് ജംഗ്ഷന് സമീപം മിനി ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവറായ യുവാവ് മരിച്ചു

പത്തനംതിട്ട/ പന്തളം :
കൊട്ടാരക്കര കുളക്കട 'പ്രണവം' വീട്ടിൽ സന്തോഷ് കുമാറിന്റെ മകൻ പ്രണവ് (23) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 12.30-ഓടെയായിരുന്നു അപകടം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബന്ധുവായ യുവതിയെയും കൂട്ടി അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ നിന്ന് വന്ന മിനിബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന കുളക്കട 'നീലാംബരി'യിൽ കിഷോറിന്റെ മകൾ കൃഷ്ണ ആർ. കിഷോറിന് (24) ഗുരുതരമായി പരിക്കേറ്റു. ഇവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിൽ നിന്ന് പോലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4