എറണാകുളം ആര്യങ്കാവ് കുളയേട്ടിക്കര സ്വദേശി സി ആര് ശ്രുതി (34) ആണ് കൊച്ചി പോലീസിന്റെ സഹായത്തോടെ മുംബൈ മാഹിം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 57 ദിവസമായി ഒളിവില് കഴിയുകയായിരുന്ന പ്രതിയെ കോടതി അനുമതിയോടെ മുംബൈയിലേക്കു കൊണ്ടുപോയി.
എറണാകുളം സെന്ട്രല് എ സി പി സിബി ടോമിന്റെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തിലാണ് പ്രതി കാക്കനാട് നിലം പതിഞ്ഞമുകളിലെ ‘സൊലാസ് വില്ലേജ് ആല്ഫാ റസിഡന്സിയില്’ ഒളിവില് കഴിയുന്നതായി വിവരം ലഭിച്ചത്. തുടര്ന്ന് മുംബൈ മാഹിം പോലീസ് കൊച്ചി പോലീസിന്റെ സഹായത്തോടെ ഇവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കാക്കനാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കി ട്രാന്സിറ്റ് വാറണ്ട് വാങ്ങിയ ശേഷമാണ് മുംബൈയിലേക്ക് കൊണ്ടുപോയത്.
മുംബൈ മാഹിം പോലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ശ്രുതി. ജോലി ചെയ്തിരുന്ന കമ്പനിയില് നിന്ന് ഏകദേശം രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില് കമ്പനി എം ഡി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാഹിം പോലീസ് സ്റ്റേഷനില് കേസ് രജിസ്റ്റര് ചെയ്തത്. കേസില് ആകെ രണ്ട് പ്രതികളാണുള്ളത്.
കമ്പനിയുടെ മുംബൈ ഓഫീസിലെ ജീവനക്കാരിയും കേസിലെ ഒന്നാം പ്രതിയുമായ മുംബൈ ന്യൂ പ്രഭാദേവി റോഡ് സ്വദേശി ശ്രുതി സഞ്ജയ് വലവാല്ക്കറിനെ ഓഗസ്റ്റ് 20-ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പ് വിവരം പുറത്തുവരികയും കേസ് രജിസ്റ്റര് ചെയ്യുകയും ചെയ്തതോടെ എറണാകുളം ബ്രാഞ്ചില് ജോലി ചെയ്തിരുന്ന രണ്ടാം പ്രതി സി ആര് ശ്രുതി ഒളിവില് പോവുകയായിരുന്നു. തുടര്ന്ന് മുംബൈ ഹൈക്കോടതിയില് ജാമ്യാപേക്ഷ ഫയല് ചെയ്തെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.
എറണാകുളം സെന്ട്രല് അസിസ്റ്റന്റ് പോലീസ് കമ്മീഷണര് സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില് സബ് ഇന്സ്പെക്ടര് ഇ എം ഷാജി, അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് സുനില് പി. ജലീല്, സീനിയര് സിവില് പോലീസ് ഓഫീസര്മാരായ പ്രശാന്ത് ബാബു, ഹരീഷ് ബാബു, വിപിന്, ഷിജിത്ത്, അജിലേഷ്, ഷിബു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ സഹായിച്ചവരെയും പണം മാറ്റുന്നതിനായി സഹായം ചെയ്തു നല്കിയവരെയും കണ്ടെത്തി കേസില് പ്രതി ചേര്ക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
ജോലി ചെയ്ത സ്ഥാപനത്തില് നിന്നു രണ്ടുകോടി രൂപ തട്ടിയെടുത്ത കേസില് ഒളിവില് കഴിഞ്ഞ യുവതി കൊച്ചിയില് പിടിയിലായി
Advertisement
Advertisement
Advertisement