breaking news New

പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണിയിലുണ്ടായ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കോട്ടയം :
ഉരുളികുന്നം സ്വദേശിനി സുജിതകുമാരിയാണ് (47) മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പം യാത്ര ചെയ്തിരുന്ന മകന് ഗുരുതരമായി പരുക്കേറ്റു.

ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. പൈകയില്‍ നിന്ന് വരികയായിരുന്ന കാറും പാലാ ഭാഗത്തുനിന്ന് പൈകയിലേക്ക് പോവുകയായിരുന്ന മറ്റൊരു കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട ഒരു കാര്‍, സുജിതകുമാരി ഓടിച്ചിരുന്ന സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സുജിതകുമാരി തല്‍ക്ഷണം മരിച്ചു.

പരുക്കേറ്റ മകന്‍ അതുല്‍ കൃഷ്ണയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ഒരു കാര്‍ തലകീഴായി മറിഞ്ഞു.

കാറിലുണ്ടായിരുന്ന ഞണ്ടുപാറ സ്വദേശി ജോസഫിന് (73) പരുക്കേറ്റു.
സുജിതകുമാരിയുടെ മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4