breaking news New

കളമശ്ശേരിയിൽ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ എത്തിച്ച് കൂട്ടബലാത്സംഗം ; മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചതായി പരാതി : പ്രതികൾ പോലീസ് പിടിയിൽ

കൊച്ചി :
രണ്ടു ദിവസം പെൺകുട്ടിയെ ലോഡ്ജിൽ പൂട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു !!.

കേസിൽ ആലപ്പുഴ കാർത്തികപ്പിള്ളി എരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), കളമശ്ശേരി തേവയ്‌ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കൂട്ടബലാത്സംഗമായതിനാൽ ഡിഎസ്പിക്കാണ് അന്വേഷണ ചുമതല. വെള്ളി, ശനി ദിവസങ്ങളിലായാണ് സംഭവം നടക്കുന്നത്. സ്പായിൽ മാനേജർ തസ്തികയിലേക്ക് ആളെ വേണം എന്ന് ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒഎൽഎക്‌സിൽ പരസ്യം കണ്ടാണ് യുവതി സ്പാ നടത്തിപ്പുകാരായ പ്രതികളെ ബന്ധപ്പെട്ടത്. തുടർന്ന് ജോലിക്കായുള്ള അഭിമുഖത്തിനായി ഇടപ്പള്ളിയിലെ ലോഡ്ജിലെത്തി.

അഭിമുഖത്തിന് ശേഷം മടങ്ങിയ യുവതിയെ പ്രതികൾ വൈകുന്നേരം വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് യുവതിക്ക് ഇവർ മദ്യവും രാസലഹരിയും നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

താൻ നേരിട്ട ദുരനുഭവത്തിന്റെ ആഘാതത്തിലായിരുന്ന യുവതി, പരാതി നൽകാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. നാലുപേർ ചേർന്ന് തന്നെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ വിവരം പെൺകുട്ടി തന്റെ ഭർത്താവിനോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ആയിരുന്നു.

എറണാകുളം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇയാൾ മുൻപ് ഹണിട്രാപ്പ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിജീവിതയുടെ വൈദ്യപരിശോധന നടത്തി. ശരീരത്തിൽ ലൈംഗികാതിക്രമത്തിന്റെ ഭാഗമായുള്ള പരിക്കുകളുണ്ടായിരുന്നു. അഭിമുഖത്തിന് ശേഷം ജോലിക്കായി തിരഞ്ഞെടുത്തുവെന്ന് പറഞ്ഞ് ഒരു സ്ത്രീയാണ് തന്നെ വിളിച്ചതെന്നും അതുകൊണ്ടാണ് താൻ പോയതെന്നുമാണ് യുവതിയുടെ മൊഴി.

അറസ്റ്റിലായ രണ്ട് പ്രതികളേയും റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്. ഇതിൽ ഒരാൾ സ്ത്രീയാണോ ട്രാൻസ്‌ജെൻഡറാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.

ലോഡ്ജിൽ നിന്ന് യുവതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞ മറ്റൊരാളാണ് പിടിയിലാകാനുള്ള മറ്റൊരാൾ. പ്രതികൾ സെക്‌സ് മാഫിയയിലെ കണ്ണികളാണെന്ന സംശയവും പോലീസിനുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4